ഏഷ്യന്‍ ബാസ്ക്കറ്റ് ബോള്‍: നാല് മലയാളി വനിതകള്‍ ഇന്ത്യന്‍ ടീമില്‍

October 8, 2013 കായികം

ഗാന്ധിനഗര്‍: ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വനിതാ ടീമില്‍ നാല് മലയാളി താരങ്ങള്‍ ഇടം നേടി. കെ.എസ്.ഇ.ബി താരങ്ങളായ സ്റ്റെഫി നിക്സണ്‍, പി.എസ്. ജീന, റെയില്‍വേ താരങ്ങളായ ഗീതു അന്ന ജോസ്, സ്മൃതി രാധാകൃഷ്ണന്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയ മലയാളി വനിതകള്‍.

ഒക്ടോബര്‍ 27നാണ് ഏഷ്യന്‍ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്. 27ന് ചൈനീസ് തായ്പേയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം