ടോള്‍ഫ്രീ ഫോണ്‍ നമ്പരുകള്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കണം

October 8, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ചൈല്‍ഡ് ലൈവന്‍ (1098), ക്രൈം സ്റ്റോപ്പര്‍ (1090), നിര്‍ഭയ (1800 425 1400) എന്നിവയുള്‍പ്പെടെ നിലവിലുള്ള എല്ലാ ടോള്‍ഫ്രീ ഫോണ്‍ നമ്പരുകളും പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങള്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. ഇത്തരം സേവനങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പീഡനത്തിനും അതിക്രമത്തിനും വിധേയരാകുന്ന കുട്ടികള്‍ക്കും സഹായം ആവശ്യമുള്ള കുട്ടികള്‍ക്കും എത്രയുംവേഗം സഹായം എത്തിക്കുന്നതിന് രൂപം നല്‍കിയ ടോള്‍ഫ്രീ ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്ഥലങ്ങളില്‍പ്പോലും പ്രാധാന്യത്തോടെയല്ല എന്നു കണ്ട സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍