ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും- മന്ത്രി കെ.സി. ജോസഫ്

October 8, 2013 കേരളം

ആലപ്പുഴ: കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നതോടെ ആലപ്പുഴയിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറി പോലെ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് സാംസ്കാരിക-ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. കേരള ലളിതകലാ അക്കാദമി ആലപ്പുഴ നഗരസഭയുടെ സഹകരണത്തോടെ ആലപ്പുഴ നഗരചത്വരത്തില്‍ സജ്ജീകരിച്ച ആര്‍ട്ട് ഗാലറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറയിലെ കലാകാരന്മാരുടെ രചനകള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള അക്കാദമി ആര്‍ട്ട് ഗാലറികളിലൂടെ പ്രദര്‍ശിപ്പിച്ച് അവര്‍ക്ക് പ്രോത്സാഹനം നല്‍കും. രാജാ രവിവര്‍മ്മയുടെ ജന്മനാടായ കിളിമാനൂരില്‍ അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപിക്കുന്ന സ്മാരകത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു -മന്ത്രി പറഞ്ഞു.

ചടങ്ങില്‍ നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ ആധ്യക്ഷ്യം വഹിച്ചു. ജി. സുധാകരന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം