ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 153 കോടി

October 8, 2013 കേരളം

ചെങ്ങന്നൂര്‍:  ഈ വര്‍ഷത്തെ തീര്‍ത്ഥാടത്തിനു മുന്നോടിയായി ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്കും മറ്റുമായി 153 കോടി സംസ്ഥാസര്‍ക്കാര്‍ അനുവദിച്ചതായി അരോഗ്യ-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടത്തിനു മുന്നോടിയായി ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന അവലോക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലയ്ക്കലില്‍ എണ്ണായിരം ബസുകള്‍ക്കായി പാര്‍ക്കിംഗ് ഏരിയ സജ്ജമാക്കും. മരക്കൂട്ടത്ത് 80 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അണ്ടര്‍ പാസേജിന്റെ പ്രവര്‍ത്തം തീര്‍ത്ഥാടനത്തോടുബന്ധിച്ച് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമലയിലെ മാലിന്യനിര്‍മാര്‍ജ്ജത്തിന് 21 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന മാലിന്യസംസ്കരണ പ്ളാന്റിന്റെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ദേവസ്വം ബോര്‍ഡിന്റെ രണ്ട് അന്നദാന മണ്ഡപങ്ങളുടെ ആദ്യനില പൂര്‍ത്തീകരിച്ചു. ശബരിമലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുടെ സമാന്തര പൈപ്പ് ലൈനിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

യോഗത്തില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. തിരുവതാംകൂര്‍ ദേവസം ബോര്‍ഡ് ചെയര്‍മാന്‍ എം.പി. ഗോവിന്ദന്‍ നായര്‍, ബോര്‍ഡംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്‍, ചെങ്ങന്നൂര്‍ നഗരസഭാധ്യഷ ശോഭ വര്‍ഗ്ഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം