സോളാര്‍ കേസില്‍ ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കു പങ്കുണ്ടെന്നു ബിജു രാധാകൃഷ്ണന്‍

October 9, 2013 കേരളം

Biju Radhakrishnan_തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കു പങ്കുണ്ടെന്നും അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറാണെന്നും മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. ഇന്നലെ ജൂഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതിയില്‍ ഹാജരാക്കിയ വേളയില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ടും താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചും ചിലതു പറയാനുണ്ടെന്നു മജിസ്ട്രേറ്റിനോടു ബിജു പറഞ്ഞു.

പറയാനുള്ള കാര്യങ്ങള്‍ എഴുതിത്തരാന്‍ മജിസ്ട്രേറ്റ് ഡി.എസ്. നോബല്‍ പറഞ്ഞശേഷം മറ്റു കേസുകള്‍ പരിഗണിച്ചു. കോടതിമുറിക്കു സമീപത്തെ ഓഫീസ് മുറിയില്‍വച്ച് പോലീസ് സാന്നിധ്യത്തില്‍ ബിജു തനിക്കു പറയാനുള്ള കാര്യങ്ങള്‍ എഴുതി. കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ആറു പേജു വരുന്ന മൊഴി ബിജു കോടതിക്കു കൈമാറി. ഇതോടൊപ്പം, അമ്മയോടു സ്വകാര്യമായി സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മറ്റൊരു അപേക്ഷയും ബിജു കോടതിയില്‍ നല്‍കി. അഞ്ചു മിനിറ്റ് അമ്മയോടു സംസാരിക്കാന്‍ കോടതി അനുവദിച്ചു. ബിജുവിന്റെ റിമാന്‍ഡ് കാലാവധി 22 വരെ നീട്ടി ഉത്തരവിട്ടതോടെ മൂന്നാം മജിസ്ട്രേറ്റ് കോടതിയിലെ കേസിലെ നടപടികള്‍ അവസാനിച്ചു.  സോളാര്‍ കേസില്‍ നുണപരിശോധനയ്ക്കു വിധേയനാകാന്‍ തയാറാണെന്ന് എഴുതി നല്‍കിയിട്ടുണ്ടെന്നു ബിജു പറഞ്ഞു. ബിജുവിന്റെ ആവശ്യം ഈ മാസം 22നു കോടതി പരിഗണി ക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം