ഗുരുവായൂര്‍ മേല്‍പ്പാലത്തിനു ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വി.ബാലറാം

October 9, 2013 കേരളം

തൃശൂര്‍: നിര്‍ദ്ദിഷ്ട ഗുരുവായൂര്‍ മേല്‍പ്പാലത്തിനു ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി വി. ബാലറാം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. പതിനായിരക്കണക്കിനു തീര്‍ഥാടകര്‍ വരുകയും നൂറുകണക്കിനു വിവാഹങ്ങള്‍ നടക്കുകയും ചെയ്യുന്ന ഗുരുവായൂരില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നത് പൊതുജനങ്ങള്‍ക്ക് അധിക ബാധ്യതയാകുമെന്നു മാത്രമല്ല ഗതാഗതകുരുക്കിനും കാരണമാകും. മൊത്തം ചെലവിന്റെ പകുതി സംഖ്യ സര്‍ക്കാര്‍ വിഹിതമായി റെയില്‍വേയില്‍ അടച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ബാലറാം ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം