ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു

October 9, 2013 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 150 വര്‍ഷം പഴക്കമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ബാര ഹിന്ദു റാവോ പ്രദേശത്ത് ബുധനാഴ്ച്ച രാവിലെ ഏഴിനാണ് അപകടമുണ്ടായത്. തകര്‍ന്ന കെട്ടിടത്തിനിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടൊ എന്ന കാര്യം വ്യക്തമല്ല. ആറ് യൂണിറ്റ് അഗ്നിശമന സേനാ വിഭാഗം എത്തി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം