സോളാര്‍ സമരം: ഇടതുമുന്നണിയില്‍ അഭിപ്രായഭിന്നത

October 9, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരം സംബന്ധിച്ച് ഇടതുമുന്നണിയില്‍ അഭിപ്രായഭിന്നത രൂക്ഷമായി. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐക്ക് സി.പി.എം സ്വീകരിക്കുന്ന പല നിലപാടുകളോടും യോജിപ്പില്ല. ഇതു സംബന്ധിച്ച വിയോജിപ്പ് കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടലും ഉപരോധവും പോലുള്ള സമരമുറകള്‍ സ്വീകരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായം പല നേതാക്കളും കൗണ്‍സില്‍ യോഗത്തില്‍ പങ്കുവച്ചു. പാര്‍ട്ടി സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ഈ നിലപാടുകളോട് യോജിപ്പെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഉപരോധിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരിക്കുകയാണ്. അതിനിടയിലാണ് വ്യത്യസ്ത നിലപാട് സി.പി.ഐയില്‍ ഉയര്‍ന്നത്. അടുത്ത ഇടതുമുന്നണി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം