ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദിനെ വിമതര്‍ തട്ടികൊണ്ടുപോയി

October 10, 2013 രാഷ്ട്രാന്തരീയം

Ali seyd-libiaട്രിപ്പോളി: ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദിനെ വിമതസംഘം തട്ടികൊണ്ടുപോയി. ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്നാണ് സെയ്ദിനെ തട്ടികൊണ്ടുപോയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ വെടിയുതിര്‍ക്കുകയോ അക്രമം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലിബിയയിലെ ഭീകരവാദികളെ അടിച്ചമര്‍ത്താന്‍ പാശ്ചാത്യശക്തികളുടെ സഹായം തേടിയതിന് പിന്നാലെയാണ് ലിബിയന്‍ പ്രധാനമന്ത്രിയെ തട്ടികൊണ്ടുപോയിരിക്കുന്നത്. പ്രധാനമന്ത്രിയെ തട്ടികൊണ്ടുപോയ കാര്യം ലിബിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തട്ടികൊണ്ടുപോകലിന് പിന്നില്‍ ആരെന്നോ എവിടേക്ക് കൊണ്ടുപോയെന്നോ അറിയില്ലെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റ് പറയുന്നു.

മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി അധികാരത്തില്‍ നിന്നും പുറത്തായിട്ട് രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും ലിബിയയില്‍ വിമതരുടേയും തീവ്രവാദ ഗ്രൂപ്പുകളുടെയും ആക്രമണം തുടരുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം