ശതാബ്ദി, രാജധാനി, തുരന്തോ ട്രെയിനുകളുടെ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചു

October 11, 2013 ദേശീയം

ന്യൂഡല്‍ഹി: ശതാബ്ദി, രാജധാനി, തുരന്തോ ട്രെയിനുകളുടെ നിരക്ക് റയില്‍മന്ത്രാലയം വീണ്ടും വര്‍ദ്ധിപ്പിച്ചു. ഒരാഴ്ചയ്ക്ക് മുമ്പുള്ള നിരക്ക് വര്‍ദ്ധനയ്ക്ക് പുറമെയാണിത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ചില ട്രെയിനുകളിലെ ഭക്ഷണനിരക്കു മാത്രമാണു വര്‍ദ്ധിപ്പിച്ചതെന്നും അടിസ്ഥാനനിരക്ക് പരിഷ്‌കരിച്ചിട്ടില്ലെന്നുമാണ് അധികൃതര്‍ വിശദീകരിച്ചു. പുതിയ തീരുമാനപ്രകാരം ടിക്കറ്റ് നിരക്ക് 25 മുതല്‍ 27 രൂപ വരെ വീണ്ടും ഉയരും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം