പാക്ക്‌ നിലപാടിനെ അംഗീകരിക്കാനാകില്ല: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍

December 12, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ബെര്‍ലിന്‍: രണ്ടായിരത്തി പന്ത്രണ്ടോടെ ഇന്ത്യ -ജര്‍മനി വ്യാപാര ബന്ധം ഇരുപത്‌ ബില്യണ്‍ യൂറോയുടേതാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. തീവ്രവാദത്തെ കൂട്ടുപിടിച്ച്‌ രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കുന്ന പാക്കിസ്‌ഥാന്റെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. ജര്‍മനിയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ മെര്‍ക്കല്‍ ഇതു വ്യക്‌തമാക്കിയത്‌.
സാമ്പത്തിക പ്രതിസന്ധി യൂറോ സോണിനെ കാര്യമായി ബാധിക്കില്ലെന്നാണ്‌ തന്റെ പ്രതീക്ഷയെന്ന്‌ മന്‍മോഹന്‍ സിങ്‌ മറുപടിയില്‍ പറഞ്ഞു. യുഎന്‍ രക്ഷാ സമിതി സ്‌ഥിരാംഗത്വത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍