സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം: അപേക്ഷ ക്ഷണിച്ചു

October 12, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2013-ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് കേരള സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ അംഗീകാരമുള്ള സംഘങ്ങള്‍ക്കുമാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു. 2013 ജനുവരി ഒന്നിനും നവംബര്‍ 15 നും മധ്യേ അവതരിപ്പിച്ച നാടകങ്ങള്‍ മാത്രമേ അവാര്‍ഡിന് പരിഗണിക്കുകയുള്ളു.

നാടകരചനയെയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതിക്കുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകളും സാക്ഷ്യപത്രങ്ങളും സ്‌ക്രിപ്റ്റിന്റെ മൂന്ന് പകര്‍പ്പുകളും നാടകത്തിന്റെ സി.ഡി.യും സഹിതം നവംബര്‍ 15 നകം അക്കാദമി സെക്രട്ടറിക്ക് സമര്‍പ്പിക്കണം. ഡിസംബര്‍ ആദ്യവാരം മത്സരം സംഘടിപ്പിക്കും. അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന് അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അക്കാദമിയുടെ വെബ്‌സൈറ്റിലും അപേക്ഷാഫോറവും നിയമാവലിയും ലഭ്യമാണ് (www.keralasangeethanatakaakademi.com)

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍