ശബരിമല മേല്‍ശാന്തി: പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു

October 12, 2013 കേരളം

മേല്‍ശാന്തി നറുക്കെടുപ്പ് 17ന്

പത്തനംതിട്ട: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും മാളികപ്പുറം ദേവീക്ഷേത്രത്തിലും മേല്‍ശാന്തിമാരാവാന്‍ യോഗ്യത നേടിയവരുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു. ശബരിമല മേല്‍ശാന്തിമാരുടെ ലിസ്റില്‍ 16 പേരും മാളികപ്പുറത്തേക്ക് 12 പേരുടെ പേരുമാണ് പട്ടികയിലുള്ളത്. ഇവരില്‍ നിന്നും ഒക്ടോബര്‍ 17ന് രാവിലെ ഉഷപൂജയ്ക്ക് ശേഷം ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രസന്നിധിയിലും, മാളികപ്പുറം ദേവീക്ഷേത്രത്തിനു മുന്നിലും അതത് അമ്പലങ്ങളിലെ മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. പ്രാഥമിക പട്ടിക ദേവസ്വം ബോര്‍ഡിന്റെ ഹെഡാഫീസിലെ നോട്ടീസ് ബോര്‍ഡിലും ദേവസ്വം വെബ്സൈറ്റിലും  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം ഒക്ടോബര്‍ 18ന് വൈകിട്ട് 5.30നി തുറക്കും. 21നി രാത്രി 10ന് അടയ്ക്കും. ഒക്ടോബര്‍ 17 മുതല്‍ 21 വരെ പതിവ് പൂജകള്‍ക്ക് പുറമെ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമ പൂജയും ഉണ്ടായിരിക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി നടയടച്ചു കഴിഞ്ഞാല്‍ ചിത്തിര ആട്ട തിരുനാളിനായി നവംബര്‍ ഒന്നിനു നട തുറക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം