തിരുവെങ്കിടം ദേശവിളക്കിന് സ്വാഗതസംഘം രൂപീകരിച്ചു

October 12, 2013 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: ഡിസംബര്‍ 15ന് തിരുവെങ്കിടം ക്ഷേത്രസന്നിധിയില്‍ നടക്കുന്ന ഗുരുവായൂര്‍ അയ്യപ്പഭജന സംഘത്തിന്റെ ദേശവിളക്കിന് സ്വാഗതസംഘമായി.  251 അംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. മഠത്തില്‍ രാധാകൃഷ്ണന്‍ നായര്‍ പ്രസിഡന്റും പാനൂര്‍ ദിവാകരന്‍ ജനറല്‍ കണ്‍വീനറുമാണ്. കെട്ടുനിറ, ലക്ഷാര്‍ച്ചന, ഗണപതി ഹോമം, എഴുന്നള്ളിപ്പ്, അന്നദാനം, ശബരിമല യാത്ര എന്നിവയ്ക്ക് പ്രത്യേകം കമ്മിറ്റികളും രൂപവത്കരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍