ഫൈലിന്‍ കേരളാ തീരം കടക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

October 13, 2013 കേരളം

തിരുവനന്തപുരം: കേരളത്തില്‍ ഫൈലീന്‍ കൊടുംകാറ്റ് തീരംതൊടാതെ കടന്നു പോകും. ഒഡീഷയില്‍ ഏറെനാശംവിതച്ച ഫൈലീന്‍ കൊടുങ്കാറ്റ് കേരളാ തീരത്തേക്ക് എത്തില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. എന്നാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. നാളെ രാവിലെ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം