പുകയിലവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍ട്ടൂണ്‍ ഒരു പ്രധാന മാധ്യമമാണെന്ന് സ്പീക്കര്‍

October 13, 2013 കേരളം

G.Karthikeyan2തിരുവനന്തപുരം: പുകയിലവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍ട്ടൂണ്‍ ഒരു പ്രധാന മാധ്യമമാണെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. കേരള ലളിതകലാ അക്കാഡമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി കാര്‍ട്ടൂണിസ്റ് വകുപ്പിന്റെ ധൂമകേതു കാര്‍ട്ടൂണ്‍ പ്രദര്‍ശന പരമ്പര വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുകയില ലോകമാകെ മാരക രോഗങ്ങള്‍ക്കുള്ള തുറന്ന പാതയാണ്. ഇതിനെതിരെയുള്ള ബോധവത്കരണം ആധുനിക സമൂഹത്തിന്റെ ചുമതലയാണ്. ഒരു കല എന്ന നിലയില്‍ കാര്‍ട്ടൂണ്‍ എന്ന മാധ്യമത്തിന് മനസാക്ഷി തുറപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉയര്‍ന്ന ചിന്തകള്‍ നര്‍മം കലര്‍ത്തി പറയാന്‍ കഴിയുമെന്ന് സ്പീക്കര്‍ ഉദ്ബോധിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം