കൊല്ലൂര്‍ ശ്രീമുകാംബിക ക്ഷേത്രത്തില്‍ രഥോത്സവം നടന്നു

October 13, 2013 ദേശീയം

Radholsavam-mookambika templeകൊല്ലൂര്‍: ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ മഹാനവമി ദിനത്തില്‍ രഥോത്സവം ഭക്തിനിര്‍ഭരമായി നടന്നു. ഉച്ചയ്ക്ക് 12 ന്  ആരംഭിച്ച രഥോത്സവത്തില്‍ ദേവിയുടെ വിഗ്രഹാവുമായി പ്രത്യേക രഥം ശ്രീ മൂകാംബിക ദേവീക്ഷേത്രത്തെ മൂന്ന് തവണ വലം വച്ചതോടെ രഥോത്സവം സമാപിച്ചു.  2006ന് ശേഷം ആദ്യമായാണ് രഥോത്സവം പകല്‍സമയം നടക്കുന്നത്. അതുകൊണ്ട് തന്നെ രഥോത്സവം കാണാന്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പുഷ്പാലംകൃതമായ രഥത്തില്‍നിന്നും നാണയങ്ങളും പൂവും വര്‍ഷിക്കുന്നത് കരസ്ഥമാക്കാന്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കനുഭവപ്പെട്ടു.

നാളെ നടക്കുന്ന വിജയദശമി ചടങ്ങുകള്‍ക്കായി വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ മുതല്‍ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം