രത്തന്‍ഗഡ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 115ആയി

October 14, 2013 ദേശീയം

ദാത്തിയ (ഭോപ്പാല്‍) : രത്തന്‍ഗഢ് ക്ഷേത്ര പരിസരത്ത് പാലത്തിലുണ്ടായ തിരക്കില്‍പ്പെട്ട്  മരിച്ചവരുടെ എണ്ണം 115ആയി. മധ്യപ്രദേശിലെ ദാത്തിയയില്‍ നിന്ന് എണ്‍തുകിലോമീറ്റര്‍ അകലെയാണ് രത്തന്‍ഗഢ് ക്ഷേത്രം.  100ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരില്‍ 31 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു.
ദുര്‍ഗാപൂജയോടനുബന്ധിച്ച് അഞ്ചലക്ഷത്തോളം വിശ്വാസികളാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയിരുന്നത്. സിന്ധുനദിക്ക് കുറുകെയുള്ള പാലം കടന്നുവേണം ക്ഷേത്രത്തിലേയ്‌ക്കെത്താന്‍. പാലത്തിലുണ്ടായ തിരക്കില്‍പ്പെട്ട് നിരവധിപേര്‍ നദിയിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം