ബാബാ രാം ദേവിനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു

October 15, 2013 ദേശീയം

Baba-Ramdev-02_250ന്യൂഡല്‍ഹി: സ്വാമി ശങ്കര്‍ ദേവിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്നാരോപിച്ച് ബാബാ രാംദേവിനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. ബാബാ രാം ദേവിന്റെ ഗുരു കൂടിയായ ശങ്കര്‍ ദേവിനെ ആറു വര്‍ഷം മുന്പ് പ്രഭാത നടത്തത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ ഹരിദ്വാറില്‍ വച്ച് കാണാതാവുകയായിരുന്നു. സംഭവത്തില്‍ ബാബാ രാം ദേവിനും പങ്കുണ്ടെന്ന് സംശയിച്ചാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി സി.ബി.ഐ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഴിമതിക്കെതിരെ ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാരിനെതിരായി സമരം നടന്നിരുന്നു. അതിന്റെ പ്രതിഫലനമാണ് ഈ അറസ്റ്റെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം