നാവികസേനയുടെ പുതിയ നിരീക്ഷണ കപ്പല്‍ ഐഎന്‍എസ് സുനൈന കമ്മീഷന്‍ ചെയ്തു

October 15, 2013 പ്രധാന വാര്‍ത്തകള്‍

കൊച്ചി: നാവികസേനയുടെ പുതിയ നിരീക്ഷണ കപ്പല്‍ ഐഎന്‍എസ് സുനൈന കമ്മീഷന്‍ ചെയ്തു. കൊച്ചി നാവികാസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ സതീഷ് സോണിയാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ നിരീക്ഷണ കപ്പല്‍ കമ്മീഷന്‍ ചെയ്തത്. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്തതാണ് ഐഎന്‍എസ് സുനൈന എന്ന അത്യന്താധുനിക നിരീക്ഷണക്കപ്പല്‍. തീരസുരക്ഷ ഉറപ്പുവരുത്താനുള്ള അത്യാധുനിക സംവിധാനമാണ് ഐഎന്‍എസ് സുനൈനയില്‍ ഒരുക്കിയിരിക്കുന്നത്.

ഗോവ ഷിപ്യാര്‍ഡാണ് ഐഎന്‍എസ് സുനൈന നിര്‍മിച്ചത്. കൊച്ചി ആസ്ഥാനമായ ഐഎന്‍എസ് സുനൈന, ഇന്ത്യയുടെ എക്‌സ്‌ക്ലുസിവ് എകണോമിക് സോണിലും കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രമായ സൊമാലിയന്‍ തീരത്തും സുരക്ഷയൊരുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍