സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരം മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍

October 15, 2013 കായികം

മുംബൈ: ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. ഇതിഹാസ താരം ച്ചിന്‍ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരമാണിത്. സച്ചിന്റെ ഇരുന്നൂറാം ടെസ്റാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. കൊല്‍ക്കത്തയിലാണ് ആദ്യ ടെസ്റ്റ്. ആദ്യ ഏകദിനം നവംബര്‍ 21 ന് കൊച്ചിയില്‍ നടക്കും. രാജീവ് ശുക്ലയുടെ നേതൃത്വത്തിലുള്ള ബി.സി.സി.ഐ ഫിക്‌സ്ചര്‍ കമ്മിറ്റിയുടെതാണ് ഈ തീരുമാനം.

മൂന്ന് മത്സരങ്ങളുള്ല ഏകദിന പരമ്പരയില്‍ വിശാഖപട്ടണത്താണ് രണ്ടാം ഏകദിനം. മൂന്നാം മത്സരത്തിന്റെ വേദി പിന്നീട് തീരുമാനിക്കും.  നവംബര്‍ ആറ് മുതല്‍ 10 വരെ നടക്കുന്ന ആദ്യ ടെസ്റ്റ്  കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം