ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം: ഇന്ത്യന്‍ പനോരമയിലേക്ക് 26 ചിത്രങ്ങള്‍

October 15, 2013 ദേശീയം

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയിലേക്ക് 26 ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തില്‍ നിന്ന് ആറ് ചിത്രങ്ങളാണ് ഇക്കുറി ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചത്.  കുഞ്ഞനന്തന്റെ കട, ആര്‍ട്ടിസ്റ്റ്, 101 ചോദ്യങ്ങള്‍, സെല്ലുലോയ്ഡ്, ഷട്ടര്‍, കന്യക ടാക്കീസ് എന്നീ ചിത്രങ്ങളാണ് ഫീച്ചര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായാണ് കന്യക ടാക്കീസ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കെ.ആര്‍. മനോജാണ് സംവിധായകന്‍. മുരളി ഗോപി നായകനാകുന്ന ചിത്രത്തില്‍ ലെന, മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ്, നന്ദു, സുനില്‍ സുഗത, സുധീര്‍ കരമന എന്നിവരാണ് അഭിനേതാക്കള്‍. പി വി ഷാജികുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി ഗവേഷകയായ രഞ്ജിനി കൃഷ്ണന്‍, പി വി ഷാജികുമാര്‍, കെ.ആര്‍. മനോജ് എന്നിവര്‍ ചേര്‍ന്നാണ് കന്യക ടാക്കീസിന്റെ തിരക്കഥയെഴുതിയത്.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ബാബു കബ്രാത്ത് സംവിധാനം ചെയ്ത ബിഹൈന്‍ഡ് ദ് മിസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. ദേശിയ ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കുള്ള അവാര്‍ഡ് ബിഹൈന്‍ഡ് ദ് മിസ്റ്റിനായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം