ദക്ഷിണ കൊറിയ സൈനികാഭ്യാസം ആരംഭിച്ചു

December 13, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

സോള്‍: ഇരു കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിന്റെ ഭാഗമായി വെടിവെയ്‌പ്പു പരിശീലനം (ഫയറിംഗ്‌ ഡ്രില്‍) ആരംഭിച്ചു. വെള്ളിയാഴ്‌ച വരെ തുടരുമെന്നു സൈനിക മേധാവികള്‍ അറിയിച്ചു. 27 മേഖലകളിലാണ്‌ സൈനികാഭ്യാസം സംഘടിപ്പിക്കുന്നത്‌. എന്നാല്‍ ഉത്തര കൊറിയയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ മേഖലയില്‍ സൈനികാഭ്യാസം നടത്തില്ലെന്നും സൈനിക മേധാവി പറഞ്ഞു.
ദക്ഷിണ കൊറിയന്‍ ദ്വീപായ യോങ്‌പ്യോങില്‍ ഉത്തര കൊറിയ ഷെല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ നാലു പേരാണ്‌ കൊല്ലപ്പെട്ടത്‌. 1950-53 കാലഘട്ടത്തിനു ശേഷം ജനത്തിനു നേരെ ഉത്തര കൊറിയ നടത്തുന്ന ആദ്യ ആക്രമണമാണിത്‌. ആക്രമണത്തെ തുടര്‍ന്ന്‌ ഇരു കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇനിയും അയവു വന്നിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍