അന്തര്‍ദേശീയ ദുരന്ത ലഘൂകരണ ദിനം- സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം

October 15, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അന്തര്‍ദേശീയ ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന റവന്യൂ വകുപ്പിന്റെ കീഴീലുളള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന ‘സന്ദേശ’ മത്സരത്തിലേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിച്ചു. ‘ദുരന്ത ലഘൂകരണവും വികലാംഗരും’ എന്ന വിഷയത്തില്‍ 12 വാക്കുകളില്‍ കവിയാത്ത സന്ദേശമാണ് അയയ്‌ക്കേണ്ടത്.

ഇംഗ്ലീഷിലോ മലയാളത്തിലോ സൃഷ്ടികള്‍ അയയ്ക്കാം. അതത് സ്‌കൂളുകളില്‍ മത്സരം നടത്തി തെരഞ്ഞെടുത്ത അഞ്ച് സൃഷ്ടികള്‍, സ്‌കൂള്‍ മേധാവിയുടെ ഒപ്പും സീലും സഹിതം ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പി.റ്റി.പി നഗര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 28 ന് മുമ്പ് ലഭിക്കത്തക്കവിധം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-236997/ 9847984527/ 9447203981/ 9567764950 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍