സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് അനുമതി

October 16, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ബാലുശ്ശേരി, തൃത്താല, ചേലക്കര, കാട്ടാക്കട, തലശ്ശേരി എന്നീയിടങ്ങളില്‍ മൂന്ന് കോഴ്‌സുകളോടുകൂടി ആവശ്യമായ അധ്യാപക- അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് കൊണ്ട് ഈ അദ്ധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.

സ്ഥിര നിയമനത്തിനായി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കപ്പെടുന്നതുവരെ ഗസ്റ്റ് അധ്യാപകരെ ഉപയോഗിച്ച് കോഴ്‌സുകള്‍ നടത്തണം. കോളേജുകളില്‍ ആരംഭിക്കേണ്ട കോഴ്‌സുകള്‍ നിശ്ചയിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ സമര്‍പ്പിക്കണം. കോളേജുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തികൊണ്ടും ഉത്തരവായിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍