സൈനിക സ്‌കൂളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

October 16, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2014-ലേക്ക് ആറ്, ഒന്‍പത് ക്ലാസ് പ്രവേശനത്തിന് ഡിസംബര്‍ ഏഴിനകം അപേക്ഷിക്കണം. യഥാക്രമം 100, 15 സീറ്റുകളൂണ്ട്. ആറാം ക്ലാസ്സില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ 2003 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം.

ഒന്‍പതാം ക്ലാസ്സിലേക്ക് അപേക്ഷിക്കുന്നവര്‍ 2000 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനും മദ്ധ്യേ ജനിച്ചവരും, ഏതെങ്കിലും അംഗീകാരമുള്ള സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നവരുമായിരിക്കണം. 2014 ജനുവരി 5-ന് പ്രവേശന പരീക്ഷ നടത്തും. അപേക്ഷകള്‍ 2013 ഡിസംബര്‍ 7-ന് സ്‌കൂളില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.sainikschooltvm.org എന്ന വെബ് സൈറ്റിലും 0471-2167590 എന്ന നമ്പറിലും ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍