അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റുകള്‍ക്ക് നേരെ വീണ്ടും പാക് വെടിവെയ്പ്

October 16, 2013 ദേശീയം

ശ്രീനഗര്‍: അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ വീണ്ടും പാക് വെടിവെയ്പ് നടത്തി. കൃഷ്ണഗാട്ടി, ഭിംബേര്‍ ഗലി സെക്ടറിലെ പോസ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. രാവിലെ 10.40 ഓടെയാണ് വെടിവെയ്പ് തുടങ്ങിയതെന്ന് സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. അടുത്ത ദിവസങ്ങളിലായി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനമില്ലാതെ ഇന്ത്യന്‍ മേഖലയിലേക്ക് വെടിയുതിര്‍ക്കുന്നത് പതിവ് തുടരുകയാണ്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ഇന്ത്യ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നെങ്കിലും പാക്കിസ്ഥാന്‍ ഇത് അവഗണിക്കുകയാണ്. വെടിവെയ്പില്‍ പങ്കില്ലെന്നാണ് പാക് സൈന്യത്തിന്റെ വാദം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം