റിച്ചാര്‍ഡ്‌ ഹോള്‍ബ്രൂക്കിന്റെ നില ഗുരുതരമായി തുടരുന്നു

December 13, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിങ്‌ടണ്‍: അഫ്‌ഗാനിലെയും പാക്കിസ്‌ഥാനിലെയും യുഎസിന്റെ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ്‌ ഹോള്‍ബ്രൂക്കിന്റെ (69) നില ഗുരുതരമായി ഗുരുതരമായി തുടരുന്നു. സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റനുമായി അഫ്‌ഗാനിലെയും പാക്കിസ്‌ഥാനിലെയും സ്‌ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനിടെ ശ്വാസംമുട്ടലനുഭവപ്പെട്ടതിനെ തുടര്‍ന്നു വെള്ളിയാഴ്‌ചയാണു ഹോള്‍ബ്രൂക്കിനെ ജോര്‍ജ്‌ വാഷിങ്‌ടണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
തുടര്‍ന്നു ഹൃദയശസ്‌ത്രക്രിയ നടത്തി.ഹൃദയധമനിയില്‍ രക്‌തം കട്ടപിടിച്ചതായി കണ്ടെത്തിയതോടെ ശസ്‌ത്രക്രിയ നടത്തുകയായിരുന്നു.യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്കു പുറമെ അഫ്‌ഗാന്‍ പ്രസിഡന്റ്‌ ഹാമിദ്‌ കര്‍സായി, പാക്കിസ്‌ഥാന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി തുടങ്ങിയവരും ഹോള്‍ബ്രൂക്കിന്റെ ഭാര്യയെ വിളിച്ച്‌ സ്‌ഥിതി ഗതികള്‍ ആരാഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍