മഅദനിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി അനുമതി നല്‍കി

October 21, 2013 ദേശീയം

Supreme_Court14ന്യൂഡല്‍ഹി: മഅദനിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കണ്ണിന് ശസ്ത്രക്രിയ നടത്താനും മറ്റു ചികിത്സകള്‍ നടത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ ചികിത്സ നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേരളത്തെ കക്ഷിചേര്‍ക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി നേരത്തേ കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. മഅദനിക്ക് ചികിത്സ നിഷേധിച്ചാല്‍ കാഴ്ച നഷ്ടമാകുമെന്ന് അഭിഭാഷകന്‍ വാദിച്ചതിനെ തുടര്‍ന്നാണ് ആശുപത്രയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം