ഡാറ്റാ സെന്റര്‍ കേസ്: അഡ്വക്കേറ്റ് ജനറല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

October 21, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡാറ്റാ സെന്റര്‍ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി സത്യവാങ്മൂലം സമര്‍പ്പിച്ചു. സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസ് അടുത്തയാഴ്ച പരിഗണിക്കാന്‍ വേണ്ടി കോടതി മാറ്റിവെച്ചു. സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാലാണ് സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

ഇതേ തുടര്‍ന്ന് എജിക്ക് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. കേസിലെ കക്ഷികള്‍ക്ക് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് നല്‍കണമെന്നും കോടതി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്എജി ഡാറ്റാസെന്‍റര്‍ കേസില്‍ സിബിഐ അന്വേഷണമാവാമെന്ന് ഹൈക്കോടതിയെ അറിയിച്ചതെന്ന് വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനും എജിക്കും ഇക്കാര്യത്തില്‍ ഒരേ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കിയപ്പോഴാണ് എജിയോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍