നാല്‍പ്പതേക്കര്‍ ശാന്തിക്കാട് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച

October 21, 2013 കേരളം

ഇടുക്കി: തൊമ്മന്‍കുത്ത് നാല്‍പ്പതേക്കര്‍ ശാന്തിക്കാട് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച. ഇന്നലെ രാത്രിയാണ് സംഭവം നടന്നത് ഒന്നരപവന്‍ സ്വര്‍ണവും 15000 രൂപയുമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഒന്നരപവന്റെ താലികളും ക്ഷേത്രപരിസരത്തുള്ള ഓഫീസിന്റെ താഴ് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ ഓഫീസിനുള്ളിലെ മേശകുത്തിതുറന്നു ഇതിലുണായിരുന്ന 5000 രൂപയും മേശക്കുള്ളിലുണ്ടായിരുന്ന താക്കോല്‍ എടുത്ത് ഭണ്ഡാരം തുറന്ന് ഇതിലുണ്ടായിരുന്ന 10,000 -ാളം രൂപയുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ രണ്ടുമാസം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. അന്ന് ക്ഷേത്രത്തിനുമുമ്പില്‍ റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരം കുത്തിതുറന്ന് ഇതിലുള്ള പണമാണ് മോഷ്ടിച്ചത്. ഇതേ തുടര്‍ന്ന് ഈ ഭണ്ഡാരത്തില്‍ ലഭിക്കുന്ന നേര്‍ച്ചപണം ദിവസവും ഇവിടെ നിന്നും എടുത്ത് ക്ഷേത്ര ശ്രീകോവിലിനു മുമ്പിലുള്ള ഭണ്ഡാരത്തിലാണ് സൂക്ഷിച്ചിരുന്നത്.അടിക്കടി മോഷണം നടന്നിട്ടും മോഷ്ടാക്കളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായി. കരിമണ്ണൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം