സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

October 22, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പില്‍ ചെക്ക് സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഒക്‌റ്റോബര്‍ 22) വൈകീട്ട് നാല് മണിക്ക് ധനവകുപ്പ് മന്ത്രി കെ.എം. മാണി നിര്‍വഹിക്കും.  തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യവകുപ്പ് (എക്‌സ്‌പെന്റിച്ചര്‍) സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ അധ്യക്ഷത വഹിക്കും.  ധനകാര്യവകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ എം. ഗിരീഷ് കുമാര്‍, ട്രഷറി വകുപ്പ് ഡയറക്ടര്‍ പി.എം. ഫിലിപ്പ്, ഇന്‍ഷ്വറന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ എ. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം