പാഴ്സലില്‍ സ്ഫോടക വസ്തുവെന്ന് സംശയം: ബോംബ് സ്ക്വാഡ് പരിശോധന നടത്തി

October 22, 2013 കേരളം

explosion-sliderകൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പാഴ്സലില്‍ സ്ഫോടക വസ്തുക്കളുണ്ടെന്ന് സംശയമുണ്ടായത്. ഇന്നു രാവിലെ എത്തിയ മുംബൈ-കന്യാകുമാരി എക്സപ്രസിലാണ് പാഴ്സലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനാണ് പാഴ്സലില്‍ നിന്ന് ചില വസ്തുക്കള്‍ താഴെ കിടക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. സ്ഫോടക വസ്തുക്കളുടെ ഭാഗമെന്ന് സംശയിക്കുന്ന ചില ഭാഗങ്ങളാണെന്ന് സംശയം തോന്നുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അധികാരികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. എറണാകുളത്തുള്ള വിലാസത്തിലാണ് പാഴ്സല്‍ എത്തിയിരിക്കുന്നത്. പാഴ്സലിന്റെ ഉടമസ്ഥനെ പോലീസ് അന്വേഷിച്ചു വരികയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം