ക്ഷേത്രഭണ്ഡാരം തകര്‍ത്ത കുട്ടിമോഷ്ടാക്കള്‍ പിടിയില്‍

October 22, 2013 കേരളം

ഗുരുവായൂര്‍: കോട്ടപ്പടി കപ്പിയൂര്‍ ചിറയ്ക്കല്‍ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറക്കുന്നതിനിടെ  നാട്ടുകാര്‍ ഒരു കുട്ടിയെ പിടികൂടി. മറ്റുള്ള കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. ഗ്രാമപ്രദേശത്തെ ക്ഷേത്രങ്ങളുടെ പുറത്തുവച്ചിട്ടുള്ള ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് പണം കവര്‍ന്ന വിദ്യാര്‍ഥികളായ കുട്ടിമോഷ്ടാക്കളെ ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍, എസ്ഐ പി.കെ. ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അറസ്റുചെയ്തു. ഗുരുവായൂര്‍ ചാവക്കാട് പരിസരത്തെ സ്കൂളുകളില്‍ പഠിക്കുന്ന മൂന്നു വിദ്യാര്‍ഥികളും എട്ടാംക്ളാസില്‍ പഠിപ്പു നിര്‍ത്തി കാറ്ററിംഗ് ജോലിചെയ്യുന്ന ഒരു കുട്ടിയുമാണ് പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവരെക്കൂടി അറസ്റു ചെയ്തത.് വാഴപ്പള്ളി ക്ഷേത്രഭണ്ഡാരമുള്‍പ്പടെ പത്തോളം ക്ഷേത്ര ഭണ്ഡാരം പൊളിച്ച് ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. ഇവര്‍ ചെറിയ പെട്ടിക്കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുള്ളതായും പോലീസിനു വിവരം ലഭിച്ചു. പിടിയിലായവരില്‍ മൂന്നുപേര്‍ കോട്ടപ്പടി സ്വദേശിയും ഒരാള്‍ മുതുവട്ടൂര്‍ സ്വദേശിയുമാണ്. കുടുംബ പശ്ചാത്തലമാണ് ഇവരെ മോഷണത്തിലേക്ക് നയിച്ചതെന്നു പോലീസ് പറഞ്ഞു. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം