കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യും

October 22, 2013 ദേശീയം

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൊഴി രേഖപ്പെടുത്താനും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടാനും സിബിഐ തീരുമാനിച്ചു.  മറുപടി ലഭിച്ചശേഷം ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്.

മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി. പരേഖ്, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗലം ബിര്‍ള തുടങ്ങിയവരെ പ്രതിചേര്‍ത്ത് സിബിഐ റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടേയും മൊഴിയെടുക്കുന്നത്.

ആദിത്യ ബിര്‍ള ഗ്രൂപ്പിന് കല്‍ക്കരിപ്പാടം നല്‍കുന്നതില്‍ അന്തിമ തീരുമാനമെടുത്തത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിനെതിരെയും കേസ് എടുക്കണമെന്നും അന്ന് കല്‍ക്കരി സെക്രട്ടറിയായിരുന്ന പി.സി.പരേഖ് ആരോപിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം