കൂടംകുളത്ത് വൈദ്യുതി ഉദ്പാദനം ആരംഭിച്ചു

October 22, 2013 കേരളം

KOODAMKULAM-478X270തിരുവനന്തപുരം: കൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചു. ആദ്യ റിയാക്ടര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.45ന് പ്രവര്‍ത്തനക്ഷമമായി. തുടക്കത്തില്‍തന്നെ 160 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചു. കേരളം അടക്കം നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നിലയത്തില്‍ നിന്നും വൈദ്യുതി ലഭിക്കും. ദക്ഷിണേന്ത്യന്‍ ഗ്രിഡുമായി ബന്ധിപ്പിച്ചാണ് വൈദ്യുതി ഉദ്പാദനം തുടങ്ങിയത്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ക്കും വൈദ്യുതി ലഭിച്ചു തുടങ്ങി. എന്നാല്‍ ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ ഇനിയും സമയമെടുക്കും. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ നിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കൂ എന്ന് ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. 1,000 മെഗാവാട്ടിന്റെ രണ്ടു നിലയങ്ങളാണ് നിലവില്‍ പ്രവര്‍ത്തന സജ്ജമായത്. കടുത്ത പ്രതിഷേധങ്ങള്‍ മറികടന്ന് ജൂലൈ 14-നാണ് ആണവനിലയം പ്രവര്‍ത്തിച്ചു തുടങ്ങിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം