ലാലു പ്രസാദ് യാദവിന്റെയും ജഗദീഷ് ശര്‍മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി

October 22, 2013 ദേശീയം

ന്യൂഡല്‍ഹി:  ലാലു പ്രസാദ് യാദവിന്റെയും ജനതാദള്‍ യുണൈറ്റഡ് നേതാവ് ജഗദീഷ് ശര്‍മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി. രണ്ടുവര്‍ഷമോ അതില്‍ക്കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന എം.പിമാരുടെയും എം എല്‍ എമാരുടെയും സഭാംഗത്വം  നഷ്ടമാവുമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും സഭാംഗത്വം നഷ്ടമായത്. ബാഹാറിലെ സരണ്‍ മണ്ഡലത്തെ പ്രതിനീധീകരിച്ചാണ് ലാലു പ്രസാദ് യാദവ് ലോക്സഭയിലെത്തിയത്.

കാലിത്തീറ്റ അഴിമതിക്കേസില്‍ ലാലുപ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവും 25 ലക്ഷംരൂപ പിഴയും വിധിച്ചിരുന്നു.  ഇതോടെ മൂന്ന് പേര്‍ക്ക് സുപ്രീം കോടതി വിധി പ്രകാരംഅംഗത്വം നഷ്ടമായി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം