തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരുകോടിയുടെ സ്വര്‍ണ്ണം പിടികൂടി

October 23, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി. മൂന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. സിംഗപ്പൂരില്‍ നിന്നെത്തിയ എട്ടു പേരടങ്ങുന്ന സംഘത്തില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. മധുര, തിരുച്ചിറപ്പിള്ളി സ്വദേശികളാണ് ഇവരെന്നാണു സൂചന. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് സിംഗപ്പൂരില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇവരെത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. ഏറെ നാളുകള്‍ക്കു ശേഷമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്ത് പിടികൂടുന്നത്. സ്വര്‍ണ്ണക്കടത്ത് പതിവായ സാഹചര്യത്തില്‍ കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം