ആധാര്‍ കാര്‍ഡിന് പാര്‍ലമെന്റിന്റെ അനുമതിയില്ലെന്ന് ബിജെപി

October 23, 2013 ദേശീയം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന് പാര്‍ലമെന്റിന്റെ അനുമതിയില്ലെന്ന് ബിജെപി. ആധാര്‍ കാര്‍ഡിന് അനുമതി നല്‍കുന്ന 2010 ലെ അഥോറിറ്റി ഓഫ് ഇന്ത്യ ബില്‍ പാര്‍ലമെന്റിലെ സാമ്പത്തിക സമിതി തളളിക്കളഞ്ഞതാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് സ്മൃതി ഇറാനി പറഞ്ഞു. ജനങ്ങളുടെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണ് ആധാര്‍ കാര്‍ഡ് പദ്ധതിയെന്നും ഇറാനി ആരോപിച്ചു. രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കുകവഴി ഇന്ത്യന്‍ പൌരന്‍മാര്‍ക്കു ലഭിക്കുന്ന എല്ലാ അവകാശങ്ങള്‍ക്കും അനധികൃത കുടിയേറ്റക്കാരും അര്‍ഹരാകും. ഇത് രാജ്യ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും ഇറാനി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം