കെ.കരുണാകരനെ വെന്റിലേറ്ററിലേക്ക് മാറ്റി

December 13, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരനെ വെന്റിലേറ്ററിലേക്ക് മാറ്റി. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് സാരമായി കുറഞ്ഞതായി ആസ്​പത്രി അധികൃതര്‍ പറഞ്ഞു. ശ്വാസതടസവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
കരുണാകരന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ആസ്​പത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വൃക്കകളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. തിങ്കളാഴ്ച രാവിലെയാണ് ആരോഗ്യനില കൂടുതല്‍ വഷളായത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ പത്തിനാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ പത്മജ വേണുഗോപാല്‍, മകന്‍ കെ.മുരളീധരന്‍ എന്നിവര്‍ ഒപ്പമുണ്ട്. ജി.കാര്‍ത്തികേയന്‍, പീതാംബര കുറുപ്പ് തുടങ്ങിയ നേതാക്കള്‍ ആസ്​പത്രിയിലെത്തി. വിവരമറിഞ്ഞ് നിരവധി നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം