ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ സോളാര്‍ കേസ് അന്വേഷിക്കും

October 23, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം:  സോളാര്‍ കേസ് അന്വേഷണം റിട്ട. ജസ്റ്റിസ് ശിവരാജനെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍  തീരുമാനമായി. ആറുമാസമാണ് കമ്മീഷന്റെ കാലാവധി.

പിന്നാക്ക സമുദായ വികസന കമ്മിഷന്‍ ചെയര്‍മാനാണ് ഇപ്പോള്‍ ജസ്റ്റിസ് ശിവരാജന്‍.  സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചതോടെയാണ് ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മിഷനായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. 2005 മുതലാണ് തട്ടിപ്പുകളാണ് അന്വേഷിക്കുന്നത്.

അതിനിടെ റിട്ടയേഡ് ജഡ്ജിയെ വച്ചുള്ള അന്വേഷണം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍