ഡല്‍ഹിയില്‍ ഡോ. ഹര്‍ഷവര്‍ദ്ധന്‍ ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

October 23, 2013 ദേശീയം

ന്യൂഡല്‍ഹി:  ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡോ. ഹര്‍ഷവര്‍ദ്ധന്‍ ആയിരിക്കും ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ന്യൂഡെല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഹര്‍ഷവര്‍ദ്ധനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ സംസ്ഥാന ആരോഗ്യമന്ത്രിയുമാണ് ഡോ. ഹര്‍ഷവര്‍ദ്ധന്‍.  നാലുവട്ടം നിയമസഭാംഗമായിട്ടുണ്ട് . ഡിസംബര്‍ നാലിനാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം