ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ ലാഭത്തിലാക്കുന്നതിനു നടപടി സ്വീകരിക്കും – നിയമസഭാ സമിതി

October 23, 2013 കേരളം

മലപ്പുറം: സംസ്ഥാന ടെക്സറ്റൈല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (കെ.എസ്.റ്റി.എസ്.എല്‍) ലാഭത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കെ.എസ്.റ്റി.സി.എല്‍ സംബന്ധിച്ച പ്രശ്ങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. ടെകസ്റൈല്‍ കോര്‍പറേഷന്റെ ബാധ്യത തീര്‍ക്കുന്നതിന് ധനസഹായം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

നിയമസഭാസമിതി കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി അംഗം അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, എ.ഡി.എം പി. മുരളീധരന്‍, നിയമസഭാ ജോയന്റ് സെക്രട്ടറി എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു. കെ.എസ്.റ്റി.എസ്.എല്‍നു കീഴിലുള്ള ചെങ്ങന്നൂര്‍ പ്രഭുറാം മില്‍സ്, എടരിക്കോട് ടെക്സ്റ്റൈല്‍സ്, മലബാര്‍ സ്പിന്നിങ് മില്‍സ്, കോട്ടയം ടെക്സ്റ്റൈല്‍സ്, പരിശോധനാ കേന്ദ്രമായ സെന്റര്‍ ഫോര്‍ അപ്ളൈഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍ ടെക്സ്റ്റൈല്‍ എന്നിവ സംബന്ധിച്ച പ്രശ്ങ്ങനള്‍ പഠിക്കാനാണ് നിയമസഭാസമിതിയെ നിയോഗിച്ചത്. രണ്ടു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കും. നിയമസഭാസമിതിയുടെ പ്രധാന നിര്‍ദേശങ്ങള്‍ • മില്ലുകള്‍ ആധുനിക വത്കരിക്കും. ആധുനികവത്കരണം ഇല്ലാത്തത് ഉത്പാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. • സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അനുഭാവം പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കാത്തതും ശമ്പള വര്‍ധവ് ഇല്ലാത്തതും ജീവക്കാര്‍ ഇല്ലാത്തതിന് കാരണമാവുന്നു. • നൂല്‍ ഉത്പാദത്തിനു പുറമെ പ്രത്യേക ബ്രാന്‍ഡില്‍ തുണികള്‍ പുറത്തിറക്കും. • ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്കറ്റ് കണ്ടെത്തും. • അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിന് പ്രത്യേക സംവിധാമുണ്ടാവും. ഇന്റേണല്‍ ഓഡിറ്റിങ് നടത്തി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം