രബീന്ദ്രോത്സവം : സ്‌കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാനതല നാടകമത്സരം എറണാകുളത്ത്

October 23, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന രബീന്ദ്രോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാനതല നാടകമത്സരം സംഘടിപ്പിക്കും. രബീന്ദ്രനാഥ ടാഗോറിന്റെ രചനകളെ ആസ്പദമാക്കിയുള്ള നാടകങ്ങളുടെ ദൈര്‍ഘ്യം അരമണിക്കൂറായിരിക്കണം. സ്‌ക്രിപ്റ്റുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കുന്ന 15 നാടകങ്ങള്‍ക്കാണ് അവതരണാനുമതി നല്‍കുക. സ്‌ക്രിപ്റ്റുകള്‍ ഒക്ടോബര്‍ 28 നകം കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325624, 9496003242 നമ്പരില്‍ ബന്ധപ്പെടുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍