നെടുമ്പാശേരി വിമാനത്താവളം: തുടര്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും – മുഖ്യമന്ത്രി

October 23, 2013 കേരളം

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിന്റെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി വരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിയാല്‍ ലാഭവിഹിതം മന്ത്രി കെ.ബാബു വില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലാദ്യമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച നെടുമ്പാശേരി വിമാനത്താവളം രാജ്യത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളക്കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകള്‍ക്ക് പ്രഖ്യാപിച്ച 17 ശതമാനം ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന് കൈമാറി. ഈ വര്‍ഷത്തെ ലാഭവിഹിതമായ 16.776 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സിയാലിനു വേണ്ടി മന്ത്രി കെ.ബാബു, മുഖ്യമന്ത്രിയും സിയാല്‍ ചെയര്‍മാനുമായ ഉമ്മന്‍ ചാണ്ടിക്ക് കൈമാറി. സിയാല്‍ എം.ഡി. വി.ജെ.കുര്യന്‍, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഇത്തവണ നല്‍കിയ ലാഭവിഹിതം കൂടി കണക്കിലെടുത്താല്‍ സിയാല്‍ സംസ്ഥാന സര്‍ക്കാരിന് 114 ശതമാനം ലാഭവിഹിതമായി തിരികെ നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം