സംസ്ഥാന വനിതാ കായിക മേള നാളെ ആരംഭിക്കും

October 24, 2013 കായികം

കൊച്ചി: എറണാകുളം ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വനിതാ കായികമേള വെള്ളി, ശനി ദിവസങ്ങളില്‍ മഹാരാജാസ് കോളജ് ഗ്രൌണ്ട്, കടവന്ത്ര വൈഎംസിഎ എന്നിവിടങ്ങളില്‍ നടക്കും. ടേബിള്‍ ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നിവ വെള്ളിയാഴ്ച്ചയും അത്ലറ്റിക്സ് മത്സരങ്ങള്‍ ശനിയാഴ്ച്ചയും നടക്കും. 14 ജില്ലകളില്‍നിന്നായി ഇരുന്നൂറോളം കായിക താരങ്ങള്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം