ഉള്ളി വില ഉടന്‍ കുറയും: മന്ത്രി കെ.വി. തോമസ്

October 25, 2013 ദേശീയം

K.V. Thomasന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത ഉള്ളിയും പുതിയ വിളവെടുപ്പിലെ സ്റോക്കും  വിപണിയിലെത്തുന്നതോടെ ഉള്ളിവില താഴുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി തോമസ്. ഉള്ളി ഇറക്കുമതിക്ക് നാഫെഡ് സമര്‍പ്പിച്ച ടെന്‍ഡര്‍ 29 ന് പരിഗണിക്കും. ഇതിനുശേഷം മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ഉള്ളി ഇറക്കുമതി ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉള്ളിയുടെ ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തേതിലും മെച്ചമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തലെന്ന് കെ.വി. തോമസ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം