ഗുരുവായൂരില്‍ മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ നടപടിയെടുക്കും

October 25, 2013 കേരളം

തൃശ്ശൂര്‍: ഗുരുവായൂരില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വനിതാകമ്മീഷന്‍ അറിയിച്ചു. ഇപ്പോള്‍ ക്ഷേത്രപരിസരത്തുള്ള മുന്നൂറോളം അഗതികളുടെ പുനരധിവസത്തിനുള്ള നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു.

അമ്മയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഉറപ്പുനല്‍കിയതിനെതുടര്‍ന്ന് തൃശ്ശൂര്‍ മുക്കാട്ടുകര സ്വദേശിയായ വൃദ്ധയെ മകന്‍റെ കൂടെ വിട്ടയച്ചു. മണ്ണുത്തി പോലീസ് സ്‌റ്റേഷനില്‍ മകനെ വളിച്ചുവരുത്തിയാണ് വൃദ്ധയെ വിട്ടയച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം