ജില്ലാ ആശുപത്രികളില്‍ എ.സി.ആര്‍. ലാബ് തുടങ്ങും- ആരോഗ്യമന്ത്രി

October 25, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും എ.സി.ആര്‍. ലബോറട്ടറികള്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആരംഭിക്കുന്ന എ.സി.ആര്‍.ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുത്ത 250 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ലാബ് സൗകര്യം തുടങ്ങും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം നവംബര്‍ ഒന്നിന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എച്ച്.ആര്‍.ഡബ്ല്യ.എസ്. എം.ഡി. കെ.എം.ഉണ്ണികൃഷ്ണന്‍, എന്‍.ആര്‍.എച്ച്.എം. ഡി.പി.എം. ഡോ.ബി.ഉണ്ണികൃഷ്ണന്‍, ആശുപത്രി സൂപ്രണ്ട് ഡോ.ഉഷാകുമാരി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം