കേരളവര്‍മ്മ കോളേജില്‍ സംഘട്ടനം: 9 വിദ്യാര്‍ത്ഥികള്‍കള്‍ക്ക് പരിക്ക്

October 25, 2013 മറ്റുവാര്‍ത്തകള്‍

തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ. – എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പരിക്കേറ്റവരെല്ലാം എ.ബി.വി.പി. പ്രവര്‍ത്തകരാണ്. സംഭവത്തില്‍ 15 എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു.

വ്യാഴാഴ്ച രാവിലെ 10.45ന് കോളേജിനുള്ളിലായിരുന്നു സംഭവം.പരിക്കേറ്റവരെ ജില്ലാ ആസ്​പത്രിയിലും അടുത്തുള്ള സ്വകാര്യ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍